Posts

രണ്ടക്ഷരം

ഭയം എന്ന രണ്ടക്ഷരം ഇപ്പോൾ രണ്ടു ദിവസമായി കൂടിയിട്ടുണ്ട്. അരും എന്തെങ്കിലും ചെയ്യും എന്ന ഭയമല്ല ദൈവം എൽപിച്ച ഉത്തരവാദിത്വം കുറച്ച് കൂടുതലാണല്ലോ എന്ന് ആലോചിച്ചിട്ടുള്ള ഭയം രണ്ടു ദിവസം നടന്ന ഒരു ക്യാമ്പിൽ നിന്ന് എനിക്ക്‌ കിട്ടിയ തിരിച്ചറിവ് അതായിരുന്നു. കാരണം ഒരു ജന നായകൻ എന്നാൽ ജനങ്ങളെ ഊറ്റി ജീവിക്കുന്നവൻ അല്ല ജനങ്ങളെ സേവിക്കുന്നവൻ ആണ്  റസൂൽ (സ്വ) പഠിപ്പിച്ചിട്ടുണ്ട് ആ പാഠം മുന്നിൽ നിർത്തി കൊണ്ട് തന്നെയാണ് ഞാൻ എൻ്റെ രാഷ്ട്രീയ ജീവിതത്തിലേക്ക് ഇറങ്ങിയത്. നേരത്ത പറഞ്ഞത് പോലേ ദൈവഭക്തി തൊട്ടുതീണ്ടാത്ത ഭരണാധികാരികളാണ് വരുന്നത് എങ്കിൽ ജനങ്ങളുടെ സ്വത്തിനും ജീവനും മാനത്തിനും ജൻഡറിനും സുരക്ഷ ഉണ്ടാവില്ല എന്നത് ഈ രണ്ട് ഭരണാധി കാരികളും ഇന്നത്തെ ഇന്ത്യയിൽ അവർ തെളിയിച്ചു കൊണ്ടിരിക്കുകയാണ്. ഇതിനെല്ലാം പുറമെ വർഗീയത അത് വേറെ ഒന്നിച്ച് ജീവിക്കുന്ന ഇന്ത്യക്കാരെ ഭിന്നിപ്പിച്ച് ഭരിക്കുക എന്ന വെള്ളക്കാരുടെ തന്ത്രമാണ് കേന്ദ്രം നടത്തുന്നത്. ഇതിനെല്ലാം പുറമേ ഭരണാധികാരികൾക്ക് എതിരെ ശബ്ദം ഉയർത്തുന്ന ആളുകളെ കൊന്നൊടുക്കുക എന്നത് അവരുടെ അജണ്ട തന്നെയാണ്. ഞാൻ ഉറച്ചു വിശ്വസിക്കുന്നു യുവജനങ്ങളിൽ ലഹരി മരുന്നുകൾ വ്യാപിപ...

തീരാ വേദനകൾ

Image
തീരാ വേദനകൾ പിരിഞ്ഞു പോയവരെ അറിയുന്നോ നിങ്ങൾ എരിയുന്ന മനസിൻ്റെ  തീരാ വേദനകൾ ഈ ജന്മം തീരാവേദനകൾ കാണാൻ കഴിയില്ല എന്നറിയാം  എൻ മനം കാണാൻ കൊതിക്കുന്നു നിത്യവും കാണാൻ കഴിയില്ലന്നറിയാം കണ്ടു കൊതി തിർന്നില്ലന്നുമറിയാം ജീവിതം എന്ന ഈ നാടകവേദിയിൽ നിന്ന് പിരിയാൻ ഇനി എത്രനാൾ  അറിയില്ല ഒന്നും അറിയില്ല എനിക്ക്....... നിന്നിൽ നിന്ന് എല്ലാം തുടങ്ങിയത്  നിന്നിലേക്കാണ് എല്ലാത്തിൻ്റെയും മടക്കം ദൈവേ........

അള്ളാഹുവിന്‍റെ 99 നാമങ്ങളും [ അസ്മാഹുല്‍ ഹുസ്ന ] അതിന്റെ അര്ത്ഥുവും

അള്ളാഹുവിന്‍റെ 99 നാമങ്ങളും [ അസ്മാഹുല്‍ ഹുസ്ന ] അതിന്റെ അര്ത്ഥുവും ::: ഇത് മനപ്പാഠം ഇല്ലാത്തവര്‍ കോപി എടുത്തു പഠിക്കുക . അല്ലാഹു എളുപ്പമാക്കി തരട്ടെ . ആമീന്‍ . 1) അള്ളാഹു .  2) അര്‍ റഹ്മാന്‍        [ പരമ കാരുണികന്‍ ] 3) അര്റാഹീം                 [ കരുണാനിധി ]  4) അല്മാലിക്                       [ രാജാവ്‌ ] 5) അല്ഖുഹദ്ധൂസ്‌      [ പരമ പരിശുദ്ധന്‍ ] 6) അസ്സലാം         [ രക്ഷ നല്കുുന്നവന്‍ ] 7) അല്മുാഹയ്‌മിന്‍                   [സുരക്ഷകന്‍ ] 8) അല്മുാഹ്മിന [ അഭയം നല്കുകന്നവന്‍ ] 9) അല്അുസീസ്‌                    [പ്രതാപവാന്‍ ] 10) അല്ജ‍ബ്ബാര്‍        [ സര്‍വ്വം അടക്കി ഭരിക്കുന്നവന്‍ ] 11) അല്‍ മുതകബ്ബിര്‍     [ മഹാ പ്രതാപി ] 12) അല്‍ ഖാലിഖ്‌...

ഒരു ചെറു ജീവി

Image
ഒരു ചെറു ജീവിയെ കൊണ്ട് ഉലകിൽ എങ്ങും ഭീതിയിൽ തുടരുമ്പോൾ    പല ദേശങ്ങളിലെ നഗരങ്ങൾ  പ്രേതാലയമായി മാറി   സുഖമന്വേഷിച്ചു പോയവർ  പുറത്തിറങ്ങാൻ പറ്റാതെ കൊടും പട്ടിണിയിലായി മാറി തലപൊക്കി ഞങ്ങളിഈ ഉലകം  ഭരിക്കുന്നവരെ എന്ന്   അഹങ്കരിച്ചവർ ഇപ്പോൾ പത്തിമടക്കി ഏകാധിപതിയെന്ന് അഹങ്കരിച്ചു ഭരിക്കുന്നവർ  ഇപ്പോൾ ചെറു ജീവിയെ എങ്ങിനെ തുരത്തണം എന്നറിയാതെ തല പുകയുന്നു ഇതെല്ലാം ദൈവത്തിൻ ചെറു തമാശകൾ അല്ലേ കൂട്ടരേ............ ഒരുപറ്റം ജനങ്ങളെ നാടു കടത്തുവാൻ തുനിഞ്ഞവരെല്ലാം  അവരോട് കേഴുകയാണ് ദൈവത്തോട് തേടാൻ ഇതെല്ലാം ദൈവത്തിന് ചെറു തമാശകൾ അല്ലേ കൂട്ടരേ..............  ദൈവത്തെ ധിക്കരിച്ചു നടക്കുന്നവർക്ക് എല്ലാം  ഒരു ചെറു മുന്നറിയിപ്പാണ് ഈ ചെറു ജീവി മനുഷ്യൻറെ നേത്രങ്ങളാൽ കാണാൻ കഴിയാത്ത ഈ ചെറു ജീവി  ചെറിയ ഒരു ജീവി ഉലകത്തെ ഭയത്തിൽ ആഴ്ത്തി ഇതെല്ലാം ദൈവത്തിൻ ചെറു തമാശകൾ അല്ലേ കൂട്ടരേ............ മനുഷ്യാ നീ മനസ്സിൽ കാണുന്നത് നിൻറെ മനസ്സിൽ കാണുന്നവനാണ് അവൻ നീ നിൻറെ  അതിക്രമം പരുത്തി വിട്ടാൽ ഇനിയും  നിന്നിലേക്ക്  ഇത്തരം ജീവികളെ അവൻ ഇറക...