ഒരു ചെറു ജീവി
ഒരു ചെറു ജീവിയെ കൊണ്ട്
ഉലകിൽ എങ്ങും ഭീതിയിൽ തുടരുമ്പോൾ
പല ദേശങ്ങളിലെ നഗരങ്ങൾ പ്രേതാലയമായി മാറി
സുഖമന്വേഷിച്ചു പോയവർ
പുറത്തിറങ്ങാൻ പറ്റാതെ കൊടും പട്ടിണിയിലായി മാറി
തലപൊക്കി ഞങ്ങളിഈ ഉലകം ഭരിക്കുന്നവരെ എന്ന്
അഹങ്കരിച്ചവർ ഇപ്പോൾ പത്തിമടക്കി
ഏകാധിപതിയെന്ന് അഹങ്കരിച്ചു ഭരിക്കുന്നവർ
ഇപ്പോൾ ചെറു ജീവിയെ എങ്ങിനെ തുരത്തണം എന്നറിയാതെ തല പുകയുന്നു
ഇതെല്ലാം ദൈവത്തിൻ ചെറു തമാശകൾ അല്ലേ കൂട്ടരേ............
ഒരുപറ്റം ജനങ്ങളെ നാടു കടത്തുവാൻ തുനിഞ്ഞവരെല്ലാം
അവരോട് കേഴുകയാണ് ദൈവത്തോട് തേടാൻ
ഇതെല്ലാം ദൈവത്തിന് ചെറു തമാശകൾ അല്ലേ കൂട്ടരേ..............
ദൈവത്തെ ധിക്കരിച്ചു നടക്കുന്നവർക്ക് എല്ലാം
ഒരു ചെറു മുന്നറിയിപ്പാണ് ഈ ചെറു ജീവി
മനുഷ്യൻറെ നേത്രങ്ങളാൽ കാണാൻ കഴിയാത്ത ഈ ചെറു ജീവി
ചെറിയ ഒരു ജീവി ഉലകത്തെ ഭയത്തിൽ ആഴ്ത്തി
ഇതെല്ലാം ദൈവത്തിൻ ചെറു തമാശകൾ അല്ലേ കൂട്ടരേ............
മനുഷ്യാ നീ മനസ്സിൽ കാണുന്നത് നിൻറെ മനസ്സിൽ കാണുന്നവനാണ് അവൻ
നീ നിൻറെ അതിക്രമം പരുത്തി വിട്ടാൽ ഇനിയും
നിന്നിലേക്ക് ഇത്തരം ജീവികളെ അവൻ ഇറക്കും
ഇതെല്ലാം ദൈവത്തിൻ്റെ ചെറു തമാശകൾ അല്ലേ കൂട്ടരേ...............
മുഹമ്മദ് റൈനാസ്
Comments
Post a Comment