രണ്ടക്ഷരം
ഭയം എന്ന രണ്ടക്ഷരം ഇപ്പോൾ രണ്ടു ദിവസമായി കൂടിയിട്ടുണ്ട്. അരും എന്തെങ്കിലും ചെയ്യും എന്ന ഭയമല്ല ദൈവം എൽപിച്ച ഉത്തരവാദിത്വം കുറച്ച് കൂടുതലാണല്ലോ എന്ന് ആലോചിച്ചിട്ടുള്ള ഭയം രണ്ടു ദിവസം നടന്ന ഒരു ക്യാമ്പിൽ നിന്ന് എനിക്ക് കിട്ടിയ തിരിച്ചറിവ് അതായിരുന്നു. കാരണം ഒരു ജന നായകൻ എന്നാൽ ജനങ്ങളെ ഊറ്റി ജീവിക്കുന്നവൻ അല്ല ജനങ്ങളെ സേവിക്കുന്നവൻ ആണ് റസൂൽ (സ്വ) പഠിപ്പിച്ചിട്ടുണ്ട് ആ പാഠം മുന്നിൽ നിർത്തി കൊണ്ട് തന്നെയാണ് ഞാൻ എൻ്റെ രാഷ്ട്രീയ ജീവിതത്തിലേക്ക് ഇറങ്ങിയത്. നേരത്ത പറഞ്ഞത് പോലേ ദൈവഭക്തി തൊട്ടുതീണ്ടാത്ത ഭരണാധികാരികളാണ് വരുന്നത് എങ്കിൽ ജനങ്ങളുടെ സ്വത്തിനും ജീവനും മാനത്തിനും ജൻഡറിനും സുരക്ഷ ഉണ്ടാവില്ല എന്നത് ഈ രണ്ട് ഭരണാധി കാരികളും ഇന്നത്തെ ഇന്ത്യയിൽ അവർ തെളിയിച്ചു കൊണ്ടിരിക്കുകയാണ്. ഇതിനെല്ലാം പുറമെ വർഗീയത അത് വേറെ ഒന്നിച്ച് ജീവിക്കുന്ന ഇന്ത്യക്കാരെ ഭിന്നിപ്പിച്ച് ഭരിക്കുക എന്ന വെള്ളക്കാരുടെ തന്ത്രമാണ് കേന്ദ്രം നടത്തുന്നത്. ഇതിനെല്ലാം പുറമേ ഭരണാധികാരികൾക്ക് എതിരെ ശബ്ദം ഉയർത്തുന്ന ആളുകളെ കൊന്നൊടുക്കുക എന്നത് അവരുടെ അജണ്ട തന്നെയാണ്. ഞാൻ ഉറച്ചു വിശ്വസിക്കുന്നു യുവജനങ്ങളിൽ ലഹരി മരുന്നുകൾ വ്യാപിപ്പിച്ചതിൽ ഭരണാധികാരികൾക്ക് മികച്ച പങ്ക് ഉണ്ട് എന്നതിൽ ഉറപ്പ് തന്നെയാണ് അല്ലതെ കുറഞ്ഞ കാലം കൊണ്ട് കേരളത്തിൽ ഇത്രയും വേഗത്തിൽ ലഹരി പദാർത്ഥങ്ങൾ എങ്ങനെ വ്യാപിക്കും ?
സത്യം ഇത്തരത്തിൽ മുന്നോട്ട് പോവുകയാണെങ്കിൽ കുറഞ്ഞ കാലം കൊണ്ട് കേരളത്തിലെ യുവജനങ്ങൾ ജീവിക്കുന്ന ശവങ്ങളായി മാറുo അത് ഉറപ്പാണ് അത് തടയണം എന്നുണ്ടെങ്കിൽ നാം ജനങ്ങൾ തന്നെ അതിനെതിരെ പോരാടുക തന്നെ ചെയ്യണം അത് ഉപയോഗിക്കുന്നവരെ കണ്ടുകഴിഞ്ഞാൽ അത് എൻ്റെ വീട്ടിലെ സന്താനം അല്ലല്ലോ അതു മറ്റുള്ളവരുടെ സന്താനങ്ങൾ അല്ലേ എന്ന് കരുതാതെ സ്വന്തം വീട്ടിലെ തന്റെ മകൻ തന്നെയാണ് അത് ഉപയോഗിക്കുന്നത് എന്ന് മനസ്സിൽ കരുതിക്കൊണ്ട് അതിനെതിരെ പോരാടുവാൻ ജനങ്ങൾ ഇറങ്ങിത്തിരിക്കുക തന്നെ ചെയ്യണം. ഇല്ലെങ്കിൽ നേരത്തെ പറഞ്ഞ ഒരു അവസ്ഥ ഈ കേരളത്തിൽ ഉണ്ടാവും അത് ഉറപ്പാണ് പിന്നെ ജൻഡർ ന്യൂട്രാലിറ്റി എന്ന വാദം നാം അംഗീകരിച്ചുകൊണ്ട് നമ്മുടെ ഈ കൊച്ചു കേരളത്തിൽ അതിൻ്റെ പ്രവർത്തകരെ മുന്നോട്ട് ചലിപ്പിക്കുകയാണെങ്കിൽ നാളത്തെ കേരളത്തിൽ സ്വന്തം ജെൻഡർ ഏതാണ് എന്ന് തിരിച്ചറിയാതെ ആത്മഹത്യ ചെയ്യുന്ന ജനവിഭാഗത്തിന്റെ ഇടയിൽ ജീവിക്കേണ്ട ഒരു അവസ്ഥ നമുക്ക് വരുകയും ചെയ്യും നാം കരുതുന്നതുപോലെ സ്ത്രീ സമത്വം അല്ല അവരുടെ ലക്ഷ്യം എല്ലാത്തരത്തിലുള്ള ലൈംഗികതയെ സപ്പോർട്ട് ചെയ്യുന്ന വാദമാണ് അവർ മുന്നോട്ട് വെക്കുന്നത് അതുപോലെതന്നെ തന്റെ മനസ്സ് എന്താണോ പറയുന്നത് ഞാൻ ആണ് എന്ന് ഒരു പെണ്ണ് വിചാരിക്കുകയാണ് അതല്ലെങ്കിൽ ഒരു ആണ് ഞാൻ പെണ്ണാണ് എന്ന് മനസ്സിൽ വിചാരിക്കുകയാണെങ്കിൽ അവർക്ക് ആ രൂപത്തിൽ തന്നെ ജീവിക്കാനുള്ള അനുവാദം നാം സമൂഹത്തിൽ നൽകുകയാണെങ്കിൽ അതിൻറെ ഭവിഷ്യത്തുകൾ കണ്ടറിയേണ്ടത് തന്നെയാണ് മനുഷ്യ നിലനിൽപ്പിനു വരെ അത് ഭീഷണിയാണ് എന്ന് മനസ്സിലാക്കുവാൻ പത്താം ക്ലാസ് വിജയിച്ചാൽ മാത്രം മതി ഇതിന്റെയെല്ലാം ഭവിഷ്യത്തുകൾ എന്താണ് എന്ന് മനസ്സിലാക്കണമെങ്കിൽ സ്വന്തം വീട്ടിൽ ഇത് സംഭവിക്കണം എന്നാൽ മാത്രമേ കേരളീയർ ഉണരുകയുള്ളൂ ചെറിയ ഒരു വിഷയമായി കാണാതെ സാമൂഹിക വിഷയമായി തന്നെ കണ്ടുകൊണ്ട് നാം ഓരോരുത്തരും ഇതിനെതിരെ പോരാടണം എന്നാണ് ഈ എളിയവന്റെ അഭിപ്രായം.
Comments
Post a Comment